ഐ.ടി പഴഞ്ചൊല്ലുകള്‍
1. ഫയല്‍ പോയാല്‍ റീസൈക്കിള്‍ ബിന്നിലും തപ്പണം
2. ആരാന്റെ സിസ്‌റ്റെത്തില്‍ വൈറസ് കയറിയാല്‍ കാണാന്‍ നല്ല ചേലാ
3. വൈറസിനെ പേടിച്ച് കംപ്യൂട്ടര്‍ കത്തിക്കുക
4. കീബോര്‍ഡെന്നാല്‍ ഞാനറിയും, സീഡി പോലെ ഉരുണ്ടിരിക്കും
5. വൈറസ് പോലെ വന്നത് വൈ ടു കെ പോലെ പോയി
6. ആരാന്റെ വീട്ടിലെ കംപ്യൂട്ടര്‍ കണ്ട് സ്വന്തം വീട്ടില്‍ ഫ്‌ലോപ്പി വാങ്ങരുത്
7. മൌസുണ്ടായാല്‍ പോര, ക്ലിക്ക് ചെയ്യാന്‍ പടിക്കണം
8. തേടിയ ഫയല്‍ കഴ്‌സറില്‍ തട്ടി
9. വാവിട്ട വാക്കും റീസൈക്കിള്‍ ബിന്‍ വിട്ട ഫയലും തിരിച്ചെടുക്കാന്‍ കഴിയില്ല
10. ടൈപ്പ് ചെയ്താല്‍ പോരെ, കീയെണ്ണേണ്ട കാര്യമുണ്ടൊ?
11. നെറ്റില്‍ കിടന്ന വൈറസിനെയെടുത് സിസ്‌റ്റെത്തില്‍ വെക്കരുത്
12. കംപ്യൂട്ടര്‍ ഏതായാലും ഓപ്പറേറ്റര്‍ നന്നായാല്‍ മതി
13. തന്നെപ്പോലെ തന്റെ സിസ്റ്റത്തേയും സ്‌നേഹിക്കുക
14. നെറ്റിലുള്ളത് ഡൌണ്‍ലോഡ് ചെയ്യുകയും വേണം, സിസ്റ്റത്തില്‍ വൈറസ് പാടില്ല
15. പണം കായ്ക്കുന്ന ഫയലായാലും വൈറസ് കയറിയാല്‍ നശിപ്പിക്കണം
16. മൌസില്ലെങ്കിലേ മൌസിന്റെ വിലയൈ
17. വേണമെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഫ്‌ളോപ്പിയിലും കേറും
18. വിന്‍ഡോസ് കുളിച്ചാല്‍ ലിനക്‌സ് ആകില്ല
19. അകലത്തെ സി.ഡിയേക്കാള്‍ അടുത്തുള്ള ഫ്‌ളോപ്പിയാണ് നല്ലത്.
20. സോഫ്റ്റ് വെയര്‍ മുടക്കാന്‍ വൈറസ് മതി
21. ലിനക്‌സ് കൊടുത്താലും വിന്‍ഡോസ് കൊടുക്കരുത്
22. വൈറസിനെ പേടിച്ച് കംപ്യൂട്ടര്‍ ചുടുക
23. ഡിജിറ്റല്‍ ലൈവും തന്നാലായത്