എന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് തരുന്നവരാണ് എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. എന്റെ പോരായ്മകള്‍ ശ്രദ്ധയില്‍ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. - ഖലീഫാ ഉമര്‍ (റ)
ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം - ഗാന്ധിജി
ഏതു തരാം വിദ്യാഭ്യാസത്തിനും ഒരു ലക്ഷ്യം ഉണ്ടാവണം കാരണം വിദ്യാഭ്യാസം ഒരിക്കലും ലക്ഷ്യമല്ല മാര്‍ഗ്ഗമാണ് - സിബില്‍ മാര്‍ഷല്‍
ശിശുവിനെ മാന്യനാക്കാനല്ല , മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം നല്‍കേണ്ടത് - സ്‌പെന്‍സര്‍
വിദ്യാര്‍ഥിയെ മനസ്സിലാക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ രഹസ്യം - എമേര്‍സണ്‍
വിദ്യാഭ്യാസത്തിന്റെ കാതല്‍ ചിന്തയെത്രേ - ഗാന്ധിജി
ജീവിതത്തില്‍ വിജയിക്കതിരിക്കുന്നതിലും മോശമാണ് വിജയത്തിന് ശ്രമിക്കതിരിക്കുന്നത് - പഴമൊഴി
വിജയത്തിലേക്കുള്ള വാതില്‍ വളരെ ഉയരത്തിലാണ് മടിയാണ് അവിടെയെത്താനും അത് തുറക്കാനും പ്രയാസമാണ് - കൂപ്പേര്‍
വിജയത്തിന്റെ ആനന്ദം ആസ്വദിക്കാന്‍ പരാജയം ആവശ്യമാണ് - വാള്‍ട്ട് മീറ്റര്‍
വിജയിയാകുവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതാണ് വിലയുള്ളവനാകാന്‍ ശ്രമിക്കുന്നത് - ഐന്‍സ്ടീന്‍
ഓരോ തിരമാലയുടെ പിന്നിലും സമുദ്രത്തിന്റെ സമ്പൂര്‍ണ്ണ സാനിദ്ധ്യമുണ്ട്. - സ്വാമി വിവേകാനന്ദന്‍
ശ്രമത്തിലാണ് , ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത് . സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു. - ഗാന്ധിജി.
.ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി ആ കാര്യത്തിലുള്ള താല്പര്യത്തില്‍ അടങ്ങിയിരിക്കുന്നു .- സര്‍ വില്യം ഓസ്‌ലര്‍
വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടണോ വഴിയുണ്ട് ഒന്നും ചെയ്യാതിരിക്കുക ,ഒന്നും പറയാതിരിക്കുക,ഒന്നും ആവാതിരിക്കുക.- എല്‍ബര്‍ട്ട് നബ്ബേര്‍ഡ്.
വ്യക്തികള്‍ മരിക്കും . രാഷ്ട്രങ്ങള്‍ ഉയരുകയും തകരുകയും ചെയ്യും .പക്ഷെ ആശയം ജീവിച്ചുകൊണ്ടേയിരിക്കും . ആശയങ്ങള്‍ക്ക് മരണമില്ല. - ജോണ്‍ എഫ് കെന്നഡി.
നമ്മുടെ പ്രതിയോഗിയുടെ സ്ഥാനത്തേക്ക് കടന്നു വരികയും അവരുടെ വീക്ഷണഗതി മനസ്സിലാക്കുകയും ചെയ്താല്‍ ഈ ഭൂമുഖത്തെ ദുരിതങ്ങളുടേയും തെറ്റിദ്ധാരണകളുടേയും മുക്കാല്‍ ഭാഗം ഇല്ലാതാകും. - ഗാന്ധിജി
മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം സ്വയം നടപ്പിലാക്കുക . ജീവിതവിജയം കൈവരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതാണ്. - റിച്ചര്‍
ദാരിദ്രത്തെക്കുറിച്ച് ലജ്ജിക്കാനില്ല .അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം - തോമസ് മൂര്‍
ആവശ്യങ്ങള്‍ പരിമിതപ്പേടുത്തി ലളിതജീവിതം നയിക്കുന്നവര്‍ക്കേ സംതൃപ്തി ഉണ്ടാകൂ. - ഗാന്ധിജി
ചിലര്‍ മഹാന്മാരായി ജനിക്കുന്നു. മറ്റുചിലര്‍ മഹാന്മാരായി തീരുന്നു. മറ്റു ചിലരില്‍ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു. - ഷേക്!സ്പിയര്‍
ഭാഗ്യം അങ്ങാടി പോലെയാണ് . മിക്കപ്പോഴും കുറച്ചു സമയം കൂടി കാത്തുനില്‍ക്കാന്‍ നിങ്ങള്‍ക്കുകഴിയുമെങ്കില്‍ വിലകുറയും. - ഷേക്!സ്പിയര്‍
ഒരു കടമ നിര്‍വ്വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ് . - ജോര്‍ജ്ജ് എലിയറ്റ് .